സൂറ അൽ ബലദ് (സൂറ 90 – നഗരം) നഗരത്തിലുടനീളമുള്ള ഒരു സാക്ഷിയെ സൂചിപ്പിക്കുന്നു , സൂറ അൻ-നസ്ർ (സൂറ 110 – ദിവ്യ പിന്തുണ) ഒരു യഥാർത്ഥ ആരാധനയിലേക്ക് കടന്നു വരുന്ന ജനക്കൂട്ടത്തെക്കുറിച്ച് പ്രതിപാതിക്കുകയും ചെയ്യുന്നു.
ഈ രാജ്യത്തെ ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.
സൂറ ബലദ് 90: 1-2
അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.ജനങ്ങള്‍ അല്ലാഹുവിന്‍റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍ നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
സൂറ നസ്ർ 110: 1-3
ഈസ അൽ മസിഹ് അ.സന്റെ പുനരുത്ഥാനത്തിനു കൃത്യം അമ്പത് ദിവസത്തിന് ശേഷം സൂറ അൽ ബലാദിലും സൂറ അൻ-നസ് റിലും മനസ്സിലാക്കിയ ആ ദർശനത്തിന്റെ പൂർത്തീകരണം നടന്നു. ആ നഗരമെന്നത് യെരൂശലേം ആയിരുന്നു, ഈ നഗരത്തിൽ സാക്ഷികളായ സ്വതന്ത്രന്മാർ അൽ മസിഹിന്റെ ശിഷ്യന്മാർ ആയിരുന്നു, എന്നാൽ ആ നഗരത്തിൽ അന്നുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിൽ ഇറങ്ങി വന്ന യഹോവയുടെ ആത്മാവാണ് അന്നത്തെ ആ വലിയ ആഘോഷത്തിനും സ്തുതിക്കും പാപക്ഷമയ്ക്കും കാരണമായത്. ഈ അമൂല്യമായ ദിനത്തിന്റെ ചരിത്രം മനസിലാക്കുമ്പോൾ നാം പഠിക്കുന്ന ആ ദിവസം അവർ അനുഭവിച്ചത് നമുക്ക് ഇന്നും അനുഭവിക്കാൻ കഴിയും എന്ന് മനസ്സിലാക്കുവാൻ കഴിയും.
നബി ഇസാ അൽ മസീഹ് അ.സനെ ക്രൂശീകരിച്ചത് എന്നാൽ പിന്നീട് അദ്ദേഹം അടുത്ത ഞായറാഴ്ചയ മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു . മരണത്തിനെതിരായ ഈ വിജയത്തോടെ , സ്വീകരിക്കുവാൻ തയ്യാറാകുന്ന ഏതൊരാൾക്കും നിത്യ ജീവൻ എന്ന ദാനം ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു . ശിഷ്യന്മാരോടൊപ്പം 40 ദിവസം താമസിച്ചശേഷം, അത് കർത്താവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് അവർക്ക് ഉറപ്പു നൽകി, തുടർന്ന് അദ്ദേഹം സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയി. അവൻ സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുൻപ് ഈ നിർദേശങ്ങൾ നൽകി:
19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
മത്തായി 28: 19-20
എല്ലായ്‌പ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന വാഗ്ദത്തം അവർക്കു നൽകി, എന്നാൽ താമസിയാതെ അവൻ സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ അവരെ വിട്ടുപോയി. അവൻ സ്വർഗ്ഗാരോഹണം ചെയ്തതിനു ശേഷവും അവൻ അവരോടൊപ്പം (നമ്മോടൊപ്പവും) എങ്ങനെയാണു കൂടെയിരിക്കുന്നത്?
അതിനു ശേഷം കുറച്ച് കഴിഞ്ഞ് സംഭവിച്ച സംഭവങ്ങളിൽ നിന്നും നമുക്ക് അതിന്റെ ഉത്തരം കണ്ടെത്തുവാൻ സാധിക്കും. അദ്ദേഹത്തെ പിടികൂടുന്നതിനു തൊട്ടുമുമ്പ് ഒരുമിച്ചു കഴിച്ച അത്താഴ സമയത്ത് അദ്ദേഹം എപ്പോഴും കൂടെ നിൽക്കുന്ന വരുവാനിരിക്കുന്ന ഒരു സഹായിയുടെ വരവിനെക്കുറിച്ച് വാഗ്ദാനം ചെയ്തിരുന്നു . അദ്ദേഹം പുനരുത്ഥാനത്തിന് അമ്പത് ദിവസത്തിന് ശേഷം (അവന്റെ സ്വർഗ്ഗാരോഹണത്തിന് 10 ദിവസത്തിന് ശേഷം) ഈ വാഗ്ദത്തം നിറവേറ്റപ്പെട്ടു. ഈ ദിവസത്തെ പെന്തെക്കൊസ്ത് ദിനം അല്ലെങ്കിൽ പെന്തെക്കൊസ്ത് ഞായർ എന്ന് വിളിക്കുന്നു .അത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ദിനമായി ആചരിക്കപ്പെടുന്നു, അത് അന്നു സംഭവിച്ച ഒന്നു മാത്രമല്ല എന്നാൽ എപ്പോൾ എന്നും എന്തുകൊണ്ട് അത് അല്ലാഹുവിൻറെ അടയാളമായി വെളിപ്പെട്ടു എന്ന് മനസ്സിലാക്കണം, അത് താങ്കൾക്ക് പ്രാപിക്കുവാൻ കഴിയുന്ന അതി ശക്തമായ ഒരു സമ്മാനമാണു.
പെന്തെക്കൊസ്തിൽ സംഭവിച്ചതെന്ത്?
പെന്തക്കോസ്തു നാളിൽ സംഭവിച്ച എല്ലാ സംഭവങ്ങളും വിശുദ്ധ വേദപുസ്തകത്തിലെ പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന്, ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഈസ അൽ മസിഹ് അ.സന്റെ ആദ്യ അനുയായികളിലേക്ക് ഇറങ്ങിവന്നു , അവർ അന്ന് ലോകമെങ്ങും സംസാരിച്ചിരുന്ന അവർക്ക് അറിയാതിരുന്ന ഭാഷകളിൽ ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി. അന്ന് ജറുസലേമിൽ ആലയത്തിൽ വന്നു കൂടിയിരുന്ന ആയിരക്കണക്കിന് ആളുകൾ എന്താണ് സംഭവിക്കുന്നതെന്ന് കാണുവാൻ കൂടി വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുമുന്നിൽ പത്രോസ് ആദ്യത്തെ സുവിശേഷ സന്ദേശം അറിയിക്കുകയും ‘മൂവായിരം പേർ അന്ന് അവരുടെ കൂട്ടത്തിൽ ചേർക്കപ്പെടുകയും ചെയ്തു ‘ (പ്രവൃ. 2:41). അന്നത്തെ ആ പെന്തെക്കൊസ്ത് ഞായറാഴ്ച മുതൽ സുവിശേഷത്തെ അംഗീകരിക്കുന്ന അനുയായികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണു.
പെന്തക്കോസ്തിനെക്കുറിച്ചുള്ള ഈ സംഗ്രഹം പൂർണ്ണമല്ല. കാരണം, നബിയുടെ ജീവിതത്തിലെ മറ്റ് സംഭവങ്ങൾ പോലെ, മൂസാ അ.സന്റെ കാലത്തു ആരംഭം കുറിച്ച ഉൽസവത്തിന്റെ അതേ ദിവസമായിരുന്നു പെന്തകോസ്ത് ആരംഭം കുറിച്ചത് .
മൂസായുടെ തൌറാത്തിൽ നിന്നും പെന്തക്കോസ്തിനെ മനസ്സിലാക്കുമ്പോൾ
മൂസ അ.സ (ബി.സി 1500) വർഷം മുഴുവൻ ആചരിക്കുവാൻ നിരവധി ഉത്സവങ്ങൾ കൽപ്പിച്ചിരുന്നു. യഹൂദ വർഷത്തിലെ ആദ്യത്തെ ഉത്സവമായിരുന്നു പെസഹ. ഇങ്ങനെയുള്ള ഒരു പെസഹാ ഉത്സവത്തിൽ ആണു ഈസയെ ക്രൂശിച്ചത്. പെസഹാ കുഞ്ഞാടിന്റെ യാഗമർപ്പിക്കുന്ന അതേ സമയം തന്നെ അദ്ദേഹം മരിച്ചത് നമുക്ക ദൈവം തരുന്ന ഒരു അടയാളമാണ്.
രണ്ടാം ഉത്സവം ആചരിച്ചു ആദ്യഫലങ്ങളുടെ ഉൽസവമായിരുന്നു രണ്ടാമത്തെ ഉൽസവം, മാത്രമല്ല ഈ ഉത്സവ ദിവസത്തിൽ എങ്ങിനെയാണു പ്രവാചകൻ ഉയിർത്തത് എന്ന് നാം കണ്ടു. അവിടുത്തെ പുനരുത്ഥാനം ‘ആദ്യ ഫല ഉൽസവത്തിൽ ‘ സംഭവിച്ചതിനാൽ , അവനെ ആശ്രയിക്കുന്ന എല്ലാവർക്കുമായി എല്ലാവർക്കും പുനരുദ്ധാനം പ്രാപിക്കാം എന്ന വാഗ്ദത്തമാണു. ഉത്സവത്തിന്റെ പേര് പ്രവചിക്കപ്പെട്ടതുപോലെത്തന്നെ അദ്ദേഹത്തിന്റെ പുനരുത്ഥാനവും ഒരു ‘ ആദ്യ ഫലം ‘ ആണ് .
‘ആദ്യ ഫല’ ഞായറാഴ്ച കഴിഞ്ഞു കൃത്യം 50 ദിവസത്തിനുശേഷം തൗറാത്ത് യഹൂദന്മാർ പെന്തെക്കൊസ്ത് ആഘോഷിക്കണം എന്ന് ആവശ്യപ്പെട്ടു ( ‘ പെന്റെ’ എന്ന വാക്കിനു അർത്ഥം 50 എന്നാണു ‘). ഏഴ് ആഴ്ചകൾ കണക്കാക്കിയതിനാൽ ഇതിനെ ആദ്യം ആഴ്ചകളുടെ പെരുന്നാൾ എന്ന് വിളിച്ചിരുന്നു . ഈസാ അൽ മസിഹ് നബി ( അ.സ) യുടെ കാലമായപ്പോഴേക്ക് ഈ ആഴ്ചകളുടെ ഉൽസവം 1500 വർഷമായി യഹൂദന്മാർ ആഘോഷിച്ചിരുന്നു . തൗറാത്തിൽ പ്രസ്താവിക്കപ്പെട്ട പെന്തെക്കൊസ്ത് ആഘോഷിക്കാൻ അവർ അവിടെ ഉണ്ടായിരുന്നതിനാലാണ് പരിശുദ്ധാത്മാവ് യെരൂശലേമിൽ ഇറങ്ങിയ അന്ന് പത്രോസിന്റെ സന്ദേശം കേൾക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഉണ്ടായിരുന്നതിന്റെ കാരണം. ഇപ്പോഴും യഹൂദന്മാർ പെന്തെക്കൊസ്ത് ആഘോഷിക്കുന്നുണ്ടെങ്കിലും അത് ഷാവൂട്ട് എന്നാണു അറിയപ്പെടുന്നത്..
ആഴ്ചകളുടെ പെരുന്നാൾ എങ്ങനെ ആഘോഷിക്കണമെന്ന് നാം തൗറാത്തിൽ ഇങ്ങിനെ വായിക്കുന്നു:
16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം.
17 നീരാജനത്തിന്നു രണ്ടിങ്ങഴി മാവുകൊണ്ടു രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അതു യഹോവെക്കു ആദ്യവിളവു.ലേവ്യപുസ്തകം 23: 16-17
പെന്തെക്കൊസ്തിന്റെ കൃത്യത: അല്ലാഹുവിൽ നിന്നുള്ള ഒരു അടയാളം
പരിശുദ്ധാത്മാവ് ജനങ്ങളുടെ മേൽ പെന്തക്കോസ്ത് നാളിൽ തന്നെ കൃത്യമായി ഇറങ്ങി എന്നു പറയുന്നു അതിനു കാരണം അത് തൗറാത്തിലെ ആഴ്ചകളുടെ ഉൽസവം (അല്ലെങ്കിൽ പെന്തകോസ്തിൽ) ദിനത്തിൽ തന്നെ സംഭവിച്ചതു കൊണ്ടാണു.
ഈസ അൽ മസീഹിന്റെ ക്രൂശുമരണം മസീഹ് പെസഹ ഫെസ്റ്റിവൽ നടന്നു തന്റെ പുനരുത്ഥാനം നടന്ന ആദ്യഫലം ഉൽസവത്തിൽ നടന്നു, മാത്രമല്ല പരിശുദ്ധാത്മാവിന്റെ ഈ ആഗമനം ആഴ്ചകളുടെ ഉൽസവത്തിനിടയിൽ സംഭവിച്ചത് , അല്ലാഹുവിൽ നിന്ന് നമുക്കുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ ആണു. ഒരു വർഷം പല ദിവസങ്ങളിൽ ആയി ക്രൂശിലെ മരണം, പുനരുത്ഥാനം, തുടർന്ന് പരിശുദ്ധാത്മാവിന്റെ ആഗമനം എന്നിവ കൃത്യമായും മൂന്നു വസന്ത കാല ഉത്സവങ്ങൾക്കിടയിൽ സംഭവിച്ചത് അല്ലാഹുവിന്റെ വ്യക്തമായ പദ്ധതി നമ്മെ കാണിക്കുവാൻ അല്ലെങ്കിൽ പിന്നെ എന്തിനാണു സംഭവിച്ചത്?
പെന്തെക്കൊസ്ത്: സഹായി പുതിയ ശക്തി നൽകുന്നു
പരിശുദ്ധാത്മാവിന്റെ വരവിന്റെ അടയാളങ്ങൾ വിശദീകരിക്കുന്നതിനിടയിൽ, പത്രോസ് യോവേൽ പ്രവാചകനിൽ നിന്നുള്ള ഒരു പ്രവചനം ചൂണ്ടിക്കാണിച്ചു, ഒരു ദിവസം ദൈവത്തിന്റെ ആത്മാവ് എല്ലാ ജനങ്ങളിലും പകരുമെന്നായിരുന്നു ആ പ്രവചനം. പെന്തെക്കൊസ്ത് ദിനത്തിലെ സംഭവങ്ങൾ ആ പ്രവചനം നിറവേറ്റുന്നതായിരുന്നു.
പാപത്തിലേക്ക് നമ്മെ നയിക്കുന്ന നമ്മുടെ ആത്മീയ ദാഹത്തിന്റെ സ്വഭാവം പ്രവാചകന്മാർ നമുക്ക് വെളിപ്പെടുത്തിയത് നാം കണ്ടു . ഒരു പുതിയ ഉടമ്പടിയുടെ വരവും പ്രവാചകന്മാർ മുൻകൂട്ടി കണ്ടു, അവ കൽപലകകളിലോ പുസ്തകങ്ങളിലോ മാത്രമല്ല അവിടെ നിയമം നമ്മുടെ ഹൃദയത്തിനുള്ളിൽ എഴുതപ്പെടും. നമ്മുടെ ഹൃദയത്തിനകത്ത് എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിലൂടെ മാത്രമേ നമുക്ക് നിയമം പിന്തുടരാനുള്ള ശക്തിയും കഴിവും ഉണ്ടാകൂ. ആ പെന്തെക്കൊസ്ത് ദിനത്തിൽ വിശ്വാസികളിൽ വസിക്കാൻ പരിശുദ്ധാത്മാവ് വന്നത് വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ്.
സുവിശേഷം ‘സദ് വാർത്തയാണു’ എന്നതിന്റെ ഒരു കാരണം, നമ്മുടെ ജീവിതം മികച്ച രീതിയിൽ ജീവിക്കുവാൻ ആവശ്യമായ ശക്തി അത് പകരുന്നു എന്നതിനാലാണ്. ഇപ്പോൾ ജീവിതം അല്ലാഹുവും ജനങ്ങളും തമ്മിലുള്ള ഐക്യതയിൽ ഉള്ളതാണു . പ്രവൃത്തികളുടെ പുസ്തകം 2 ലെ പെന്തെക്കൊസ്ത് ഞായറാഴ്ച ആരംഭിച്ച ദൈവത്തിന്റെ ആത്മാവിന്റെ ആഗമനത്തിൽക്കൂടെയാണു ഈ ഐക്യം സംഭവിക്കുന്നത്. ഇപ്പോൾ ദൈവത്തെ അവന്റെ ആത്മാവിലൂടെയുള്ള ബന്ധത്തിൽ മറ്റൊരു തലത്തിൽ നയിക്കുവാൻ കഴിയുമെന്നതുള്ളത് ഒരു സന്തോഷവാർത്തയാണ്. പരിശുദ്ധാത്മാവ് നമുക്ക് ഒരു യഥാർത്ഥമായ അന്തരാത്മാവിലുള്ളഅ മാർഗനിർദേശം നൽകുന്നു –അത് ദൈവത്തിൽ നിന്നുള്ള മാർഗനിർദേശമാണു. അതിനെക്കുറിച്ച് ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു:
13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.(എഫെസ്യർ 1: 13-14)11 യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. റോമർ 8:11
23 ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. റോമർ 8: 23
ദൈവാത്മാവ് വസിക്കുക എന്നത് ആദ്യ ഫലത്തിൽ രണ്ടാമത്തെതാണു , കാരണം ‘ദൈവമക്കൾ’ എന്നതിലേക്കുള്ള നമ്മുടെ പരിവർത്തനം പൂർത്തിയാക്കുന്നതിനുള്ള മുന്നോടിയായി ഉള്ള ഒരു ഉറപ്പാണു അത്.
സുവിശേഷം ഒരു പുതിയ ജീവിതം പ്രദാനം ചെയ്യുന്നത് ന്യായപ്രമാണം അനുസരിക്കുവാൻ ശ്രമിച്ച് പരാജയപ്പെടുന്നതിൽക്കൂടെയല്ല . സ്വത്ത്, പദവി, സമ്പത്ത്, ഈ ലോകത്തിലെ മറ്റെല്ലാ ആനന്ദങ്ങൾ എന്നിവ നേടുന്നതിൽക്കൂടെയുള്ള സമൃദ്ധമായ ജീവിതവുംമല്ല, അവയെ സുലൈമാൻ വളരെ ശൂന്യമായ ഒന്നായാണു മനസ്സിലാക്കിയത്. അതിനു പകരം, നമ്മുടെ ഹൃദയങ്ങളിൽ ദൈവാത്മാവിന്റെ വാസത്താൽ പുതിയതും സമൃദ്ധവുമായ ജീവിതം ഇൻജിൽ വാഗ്ദാനം ചെയ്യുന്നു . നമ്മിൽ വസിക്കുവാനും നമ്മെ ശക്തിപ്പെടുത്താനും നയിക്കുവാനും അല്ലാഹു വാഗ്ദാനം ചെയ്യുന്നുവെങ്കിൽ – അത് തീർച്ചയായും ഒരു നല്ല വാർത്തയായിരിക്കണം! തൗറാത്തിലെ പെന്തക്കോസ്ത്, യീസ്റ്റ് ഉപയോഗിച്ച് ചുട്ടെടുക്കുന്ന നല്ല റൊട്ടി ഉപയോഗിച്ച് ആഘോഷിക്കുന്നതായിരുന്നു ഇത് ഈ വരുവാനിരിക്കുന്ന സമൃദ്ധമായ ജീവിതത്തെ ചിത്രീകരിക്കുന്നതാണു. പഴയ നിയമവും പുതിയ നിയമത്തിലും പെന്തക്കോസ്തിനുള്ള ഈ കൃത്യത തെളിയിക്കുന്നത് നമുക്കു സമൃദ്ധമായ ജീവിതം നയിക്കുവാനുള്ള അല്ലാഹുവിൻറെ വ്യക്തമായ അടയാളം ആണു ഇത് എന്നതാണു.